International
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല.
അതേസമയം, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്, പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക.
16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.
നാളെ വൈകിട്ടാണ് ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ബഹ്റിനിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും സൗദിയിലേക്ക് റോഡു മാർഗം പോകാനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ 16 ന് മുഖ്യമന്ത്രി കൊച്ചിയിൽ തിരിച്ചെത്തും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26ന് കൊച്ചിയിലെത്തി 28ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.
30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും.
അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
Kerala
ന്യൂഡൽഹി: നിയമസഭയില്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാലട്ടിയെന്നത് നാടൻ പ്രയോഗമാണെന്നും പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യമില്ലാത്തയാളെയാണ് താൻ ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ചു കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കരുതെന്നും അഭ്യർഥിച്ചു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽവരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പിന്തുണ ആവശ്യപ്പെട്ടു. ജിഎസ്ഡിപിയുടെ 0.5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമായി നൽകിയ പണം മറ്റൊരു പരിഗണനയിൽ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിരുന്നു. ഇത് ഇരട്ടപ്രഹരമാണുണ്ടാക്കിയത്. അതിനും പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത്, ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷെയ്മിംഗിനെ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രി ഒരു അംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും രാജേഷ് സഭയിൽ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു. എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളിൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നിയമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസണ്‍ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വെള്ളയന്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന സിറ്റിസണ്‍ കണക്ട് സെന്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നന്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും പങ്കുവയ്ക്കാൻ കഴിയുക.
Kerala
തിരുവനന്തപുരം: വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സർക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിന്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാതെയാണ് ഗവർണർ ചടങ്ങിൽ സംസാരിച്ചത്
നീണ്ട സർക്കാർ- ഗവർണർ പോരിനിടെ മഞ്ഞുരുക്കിക്കൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാസിക ശശി തരൂരിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശന കർമം നിർവഹിച്ചു. അതേസമയം, പ്രകാശന ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. നിലവിളക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
NRI
കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി. ഇടപ്പള്ളി ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ണർഷിപ് ഉച്ചകോടിയിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജഴ്സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു.
ന്യൂജഴ്സി സർക്കാരിനെ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയത്താണ് മർഫി ഇവിടേക്ക് എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്നും സതീശൻ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.
കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തിക്കൊണ്ടായിരുന്നു സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്ന പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.
പോലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണ്. വൃത്തികേടുകൾക്ക് മുഴുവൻ പോലീസ് കൂട്ടുനിൽക്കുന്നു. ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പോലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുന്നംകുളം കേസിലെ ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്നു പുറത്താക്കുന്നതു വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ച ആശംസയിൽ പറയുന്നത്.
സത്പ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ- മുഖ്യമന്ത്രി കുറിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ചില മേഖലകളിൽ സ്തംഭനമുണ്ട്. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിർമാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്ത് വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിൽ ഇന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ടചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളീയ നവോത്ഥാനത്തിന്റെ സാരഥ്യത്തിൽ ഉജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവ്വമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു.
ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും ഈ വർഷം നൂറു തികയുകയാണ്. ആധുനിക കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് ചാലകശക്തിയായി മാറാൻ ഗുരുചിന്തകൾക്കു കഴിഞ്ഞു.
ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ശക്തമായി ചോദ്യം ചെയ്ത ഗുരു ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്തു.
"മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകൾ ആവർത്തിച്ചു ഓർമിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാൻ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാൻ ഈ വാക്കുകൾ പഠിപ്പിക്കുന്നു.
സമൂഹത്തിൽ വർഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണ്.
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു.
നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജമാവും.
ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നുവെന്നും മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കും. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതൊന്നും മറ്റൊരു രീതിയിലല്ല. വികാരം പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്മികതയുമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
പലതിന്റെയും ബാധ്യതയായി ഒരാളെ സംരക്ഷിക്കുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. അദ്ദേഹം പ്രകോപിതനാവുകയാണ്. എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടില്ല. വിഷയത്തില്‍ തന്റെ പാര്‍ട്ടില്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് അഭിപ്രായംപറഞ്ഞുവെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയോര മേഖലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ണായകമായ തീരുമാനമാണിതെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റവന്യൂമന്ത്രി കെ. രാജനും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രശ്ന പരിഹാരത്തിനു പല ശ്രമങ്ങളും നടത്തിയിരുന്നു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നല്കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിച്ചുകിട്ടിയ ആളില്‍നിന്ന് ഭൂമി കൈമാറിക്കിട്ടിയ ആള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കും. അപേക്ഷ സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ നിരീക്ഷിക്കാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കും. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കും.
രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമവിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവരുമായി നടത്തിയ വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് ഭേദഗതി തയാറാക്കിയത്. നിയമസഭ ഇത് ഏകകണ്ഠമായാണ് പാസാക്കിയത്.
പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല.
പട്ടയഭൂമിയിലെ പൊതു- സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിംഗ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയിലുള്ള കാർഷിക ആവശ്യങ്ങൾക്ക് ഉള്ള കെട്ടിടം, അൺഎയ്ഡഡ് സ്കൂൾ, അംഗീകൃത രാഷ്രീയ പാർട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതൽ 5000 വരെ ചതുരശ്ര അടി വരെ ഉള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങൾക്ക് ന്യായവിലയുടെ അഞ്ചു ശതമാനം ഫീയും ഏർപ്പെടുത്തും.
അതേസമയം, പെർമിറ്റും ലൈസൻസും ഉള്ള ക്വാറികൾക്കും പ്രവർത്തനാനുമതി കിട്ടിയ ക്വാറികൾക്കും ന്യായവിലയുടെ 50 ശതമാനം ഈടാക്കിയും ക്രമപ്പെടുത്തും. പതിനായിരം മുതൽ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ 20 ശതമാനം ഫീസ്, 25000 മുതൽ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉപദേശങ്ങൾക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല. എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗീക ആരോപണങ്ങളിൽപ്പെട്ട രണ്ടു പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്.
പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്.
എന്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഒരു മാനനഷ്ട കേസ് കൊടുത്തോ.
ഒരു പാർട്ടി നടപടി ഉണ്ടായോ. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല.
പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തു. ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Movies
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറൽ. വിമാനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്.
‘‘സുന്ദരമായ യാദൃച്ഛികത, ആർക്കും അടുപ്പം തോന്നുന്ന, നല്ലൊരു വ്യക്തിത്വം.’’ എന്നാണ് അഹാന സ്റ്റോറിയിൽ കുറിച്ചത്. ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് നിമിഷനേരങ്ങൾ കൊണ്ട് വൈറലായി.
പിന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആകസ്മികമായി കണ്ട സന്തോഷത്തിൽ അഹാന ഒരു സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ ഒരു വൈമുഖ്യവും കാട്ടാതെ ചിരിച്ചുകൊണ്ട് പിണറായി വിജയൻ സെൽഫിക്കായി പോസ് ചെയ്യുകയായിരുന്നു.
അഹാനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടിയും പങ്കുവച്ചു. ഇന്ന് കണ്ട ഏറ്റവും മനോഹരമായ സെൽഫി എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.
Kerala
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് റിട്ട. സി.എന്‍. രാമചന്ദ്രന് നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. നിലവില്‍ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് പ്രത്യേക അന്വേഷണം.
കൂടാതെ, ജയിൽ സുരക്ഷ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു. ജയിലിനുള്ളിൽ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാലു പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും,
അടുത്ത മൂന്നു മാസത്തിനകം പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിംഗ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കും. ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.
ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി. വിജയന് എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സ്ഥിതികളെക്കുറിച്ച് വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, വിവിധ സോണുകളിലെ ജയില്‍ ഡിഐജിമാരും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ വിളിയ്ക്കാന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന വിവരം ഗോവിന്ദച്ചാമി വെള്ളിയാഴ്ച മൊഴി നല്‍കിയിരുന്നു.
Kerala
ദുബായി: യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യയും ദുബായിയിലെത്തിയത്. അവിടെ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.
Kerala
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലജീവന്‍ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
തെള്ളകം ഡിഎം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി 2.0)യുമായി ബന്ധപ്പെട്ടു കരാറുകാര്‍ക്കുള്ള നിരക്ക് പരിഷ്കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തില്‍ തന്നെ റോഡുകള്‍ പൂര്‍ത്തിയാക്കും. സാങ്കേതികകാര്യങ്ങള്‍ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണം.
ലഹരി വിരുദ്ധ കാന്പയിൻ
ലഹരിവിരുദ്ധ കാന്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം സ്കൂളുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ചു ചില വിവാദങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നുവന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അവസാനിച്ചുവെന്നാണു തോന്നുന്നത്.
പുനര്‍ഗേഹം
ഭവനപദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച പുനര്‍ഗേഹം ഭവനപദ്ധതിയില്‍ ചില ഫ്ളാറ്റുകള്‍ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരില്‍ ചിലര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്കായി വീടു നല്‍കുന്നത് കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നു ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം വേഗത്തിലാക്കണം
ലൈഫ് മിഷനില്‍ 4.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിര്‍മാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം.
കോളിഫോം പരിശോധന
ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന വേണം. സാധാരണക്കാര്‍ക്ക് കിണര്‍വെള്ളം ചുരുങ്ങിയ ചെലവില്‍ പരിശോധിക്കുന്നതിനാണ് സ്കൂളുകളില്‍ ലാബുകള്‍ സജ്ജമാക്കിയത്. ഇക്കാര്യത്തില്‍ വേണ്ടത്ര പുരോഗതിയില്ല. ഇതിന്റെ പുരോഗതി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ജില്ലാ കളക്ടര്‍മാരും ഇടപെട്ട് വിലയിരുത്തണം.
മാലിന്യ നിര്‍മാര്‍ജനം
വിനോദസഞ്ചാരമേഖലകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങള്‍ പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പരിശ്രമിക്കേണ്ടത്.
മേഖലാതല യോഗങ്ങൾ ഫലപ്രാപ്തിയില്‍
ഇത്തവണത്തെ മേഖലാതലയോഗങ്ങള്‍ നല്ലരീതിയിലാണ് നടന്നത്. മുന്‍കാലങ്ങളില്‍ നടന്ന മേഖലാതല യോഗത്തെ അപേക്ഷിച്ച് പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയങ്ങള്‍ കുറഞ്ഞു. പൊതുകാര്യങ്ങളുെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങള്‍. വേഗത്തില്‍ തീരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ ഫയല്‍ അദാലത്തുകള്‍ നടക്കുന്നു. ഇത്തരം യോഗങ്ങള്‍ ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, വി.എന്‍. വാസവന്, പി. രാജീവ്, സജി ചെറിയാന്, എം.ബി. രാജേഷ്, ഒ.ആര്. കേളു, പി. പ്രസാദ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, വകുപ്പുസെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്. വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയുടെ പരിമിതികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും.
തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരും. ഇപ്പോള്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയത് എങ്ങനെയാണെന്നും പ്രശ്നമുണ്ടാക്കിയാലെ പരിഹാരമുള്ളൂ എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
Kerala
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തക ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
മാത്രമല്ല പാഠപുസ്തങ്ങളില്‍നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീര്‍ക്കുന്ന നടപടിയാണു കേന്ദ്രം സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവത്കരിക്കാനാണു ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആര്‍എസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനയ്ക്കെതിരേ വരുന്നു.
ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവര്‍ മാറ്റി മറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു സമാപാനം കുറിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി നടന്നു.
Kerala
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തക ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
മാത്രമല്ല പാഠപുസ്തങ്ങളില്‍നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീര്‍ക്കുന്ന നടപടിയാണു കേന്ദ്രം സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവത്കരിക്കാനാണു ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആര്‍എസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനയ്ക്കെതിരേ വരുന്നു.
ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവര്‍ മാറ്റി മറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു സമാപാനം കുറിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി നടന്നു.
District News
തിരുവനന്തപുരം: പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അത്രമാത്രം വെറുപ്പു സന്പാദിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കേരളം രാഷ്ട്രീയ മാറ്റത്തിനു തയാറെടുക്കുകയാണെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചുള്ള പരിപാടികളുടെ ഭാഗമായുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുഭരണത്തിന് 10 മാസത്തിനകം അന്ത്യമാകും. ചരിത്രത്തിലെ കൊടിയ അഴിമതിയുടെയും കൊള്ളയുടെയും കഥകളാണ് ഭരണത്തിൽ പുറത്തു വരുന്നത്. എന്ത് വൃത്തികേടും കാണിക്കാമെന്ന ധാർഷ്ട്യമാണ് സർക്കാരിന്. തുടർ ഭരണത്തിന്റെ കെടുതികളും പീഡനങ്ങളും ജീവനക്കാർ ഏറ്റുവാങ്ങുന്നു.
ശന്പള പരിഷ്കരണ സമയം കഴിഞ്ഞിട്ട് ഒരു കൊല്ലമായി. എന്നിട്ടും ശന്പള കമ്മീഷനെ നിയമിക്കുന്നില്ല. ഇടതുമുന്നണി ആയതു കൊണ്ട് ശന്പള പരിഷ്കരണം നടത്തുമെന്ന് ഉറപ്പുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജീവനക്കാർക്ക് ഉറപ്പില്ല. എന്ന് കമ്മീഷനെ വയ്ക്കുമെന്ന നിയമസഭയിൽ ചോദിച്ചതിനു മന്ത്രിക്ക് മറുപടിയില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, കെ.പി. പുരുഷോത്തമൻ, കെ.എം അനിൽ കുമാർ, എ. സുധീർ, എൻ. സുരേഷ്കുമാർ, എൻ.റീജ, സ്മിത അലക്സ്, എം. റിയാസ്, ജി.എസ്. കീർത്തിനാഥ്, എം.ജി. രാജേഷ്, ജി. രാജേഷ് കുമാർ, വി.എസ് അജയകുമാർ, മീര സുരേഷ്, ജ്യോതികൃഷ്ണ, സുനിത എസ്. ജോർജ്, സുശിൽകുമാരി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ജൂലൈ ഒന്നിന് തുടങ്ങുന്ന ഫയൽ അദാലത്തിനു മുൻപ് വകുപ്പുതല ക്രമീകരണം അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ ഫയലുകളിൽ വേഗം തീരുമാനമെടുക്കാൻ നടത്തുന്ന അദാലത്തുമായി ബന്ധപ്പെട്ടുള്ള വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഉദ്യോഗസ്ഥർക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും വരുത്താൻ ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശിപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവിമാർ, ജനങ്ങളുമായി സന്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ഫയൽ തീർപ്പാക്കുന്നത്.
രണ്ടു മാസം നീളുന്നതാണ് ഫയൽ അദാലത്ത്. മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികൾ കാര്യക്ഷമമാക്കാൻ ഐടി വകുപ്പുമായി ആലോചിച്ച് പോർട്ടൽ ചീഫ് സെക്രട്ടറി ഏർപ്പെടുത്തണം. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി ബുള്ളറ്റിൻ.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി റവന്യൂ, സർവേ- ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി എ. ജയതിലക് സ്വാഗതമാശംസിക്കും.
ജൂൺ 25 മുതൽ 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെന്റ് കമ്മിഷണർമാരും സർവേ ഡയറക്ടർമാരും മറ്റ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, ഹരിയാന, ആന്ധ്രപ്രദേശ്,ഡൽഹി, ഹിമാചൽപ്രദേശ്, ഗോവ, കർണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പുർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ആസാം, ജർഖണ്ഡ്, നാഗാലാൻഡ്, സിക്കിം, തെലുങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡിഗഢ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർവേ, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണു പങ്കെടുക്കുക.
രണ്ടു ദിവസങ്ങളിലായി ലാൻഡ് ഗവേണൻസിലെ പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും.
അന്തർദേശീയ, ദേശീയ തലത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ എന്റെ ഭൂമി പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്കരണ മുന്നേറ്റത്തിലേക്കു സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണനേട്ടങ്ങളും ചർച്ച ചെയ്യപ്പെടും.
കോൺക്ലേവിനോടൊപ്പം ഉദയ് സമുദ്രയിൽ നടക്കുന്ന ഡിജിറ്റൽ സർവെ എക്സ്പോ ഭൂഭരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും സാങ്കേതിക മുൻകൈകളും പ്രദർശിപ്പിക്കും. കോൺക്ലേവിന്റെ അവസാന ദിവസമായ 28ന് വിവിധ ജില്ലകളിൽ നടക്കുന്ന ഫീൽഡ് സന്ദർശനം സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ തത്സമയം കാണാനും ചാലകശക്തികളായ ഉദ്യോഗസ്ഥരോടും മറ്റ് സ്റ്റേക്ക് ഹോൾഡർമാരോടും സംവദിക്കാനും പൊതുജന കേന്ദ്രീകൃതമായ ഡിജിറ്റൽ റീസർവെ നേരിൽ കാണാനും അവസരം ഒരുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവർക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരള കെയർ പാലിയേറ്റീവ് ശൃംഖലയുടെ പ്രവർത്തനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 28ന് വൈകുന്നേരം നാലിന് എറണാകുളം കളമശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നവകേരളം കർമപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരം പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്ട്രേഷനും ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നൽകി വരുന്നു. നിലവിൽ 1043 സ്ഥാപനങ്ങൾ ഗ്രിഡിന്റെ ഭാഗമായി. പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിചരിക്കാൻ തയാറായ സന്നദ്ധ പ്രവർത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കി വരുന്നു. അവർക്ക് സന്നദ്ധസേന പോർട്ടൽ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റർ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനവും നൽകും. നിലവിൽ 7765 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികൾക്കും പരിചരണം ഉറപ്പാക്കുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാനോളം പുകഴ്ത്തി സ്വാഗതപ്രസംഗകന്. പുകഴ്ത്തല്‍ അതിരുവിട്ടപ്പോള്‍ കുറിപ്പ് കൊടുത്ത് പ്രശ്നം പരിഹരിച്ച് സംഘാടകര്‍. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ വായനവാരാഘോഷ ചടങ്ങിലായിരുന്നു സംഭവം.
മുഖ്യമന്ത്രിക്കു സ്വാഗതം പറഞ്ഞ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ വൈസ് ചെയര്മാന് എന്‍. ബാലഗോപാലാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, നിങ്ങള്‍ കേരളത്തിന്റെ ഒരു ഗിഫ്റ്റാണ്, വരദാനമാണ്. എകെജിയെ സ്മരിക്കാറുള്ളത് പാവപ്പെട്ടവരുടെ പടത്തലവന് എന്നാണ്. ഞങ്ങള്‍ പിണറായി വിജയനെ സ്മരിക്കുന്നത് പാവപ്പെട്ടവരുടെ അത്താണിയെന്നാണ്ബാലഗോപാല് പറഞ്ഞു.
പുകഴ്ത്തലും പ്രസംഗവും നീണ്ടപ്പോള്‍ പ്രശ്നമാകുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍ ഇടപെട്ടത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഒരു കുറിപ്പെഴുതി സ്വാഗതപ്രസംഗകന്റെ കൈയില്‍ കൊടുക്കുകയായിരുന്നു.
കുറിപ്പ് ലഭിച്ചതും സ്വാഗതപ്രസംഗകന് “നിര്‍ത്താം, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരും. അത് അദ്ദേഹത്തിന്റെ പ്രസംഗത്തെയും ബാധിക്കും. എനിക്ക് അദ്ദേഹത്തെ പേടിയാണ്” എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎം-ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യ സെക്രട്ടറി സ്ഥാനം രാജി വെച്ചത് പാർട്ടി ആർഎസ്എസുമായി സഹകരിച്ചതിന്റെ പേരിലാണെന്നും ഇതു സംബന്ധിച്ച് 102 പേജ് വരുന്ന സുന്ദരയ്യയുടെ രാജിക്കത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ തുറന്ന കത്തിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ
പ്രസക്ത ഭാഗം ചുവടെ:
ആർഎസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞതുകേട്ടു. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മാധ്യമങ്ങളെ അങ്ങ് കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലല്ലോ. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യ സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും രാജിവച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുന്നതിന് 10 കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് അങ്ങ് മറന്നെങ്കിൽ, ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു.
അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്റെ പേരിൽ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കും.
നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളിൽ, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികൾക്കിടയിൽ നമ്മൾ ഒറ്റപ്പെടുമെന്നുമാണ് കുറിപ്പ്. ന്യൂഡൽഹിയിലെ ഇന്ത്യ പബ്ലീഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രസിദ്ധീകരിച്ച ഈ കത്ത് ഇന്നും പൊതുവിടങ്ങളിൽ ലഭ്യമാണ്.
ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണമെന്നും കത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ കെ.സി.വേണുഗോപാലിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജസ്ഥാനില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവച്ച് ബിജെപിക്ക് ദാനം നല്കിയ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ 'ട്യൂഷന്' മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ "കൈ' സഹായം നല്കിയവര് ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മനസിലാക്കി തുടങ്ങിയിട്ടുണ്ട്.
രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായി വിജയന്റെ പരാമർശത്തിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി.
പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജിവെച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർഎസ്എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന രാജിക്കത്തിലെ വരികൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകില്ല. 1977ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്. ശിവദാസ മേനോന്റെ പ്രചാരണ പരിപാടിയിൽ എൽ.കെ.അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സിപിഎം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.
പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്തുവന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ വിമർശിച്ച സിപിഐയെ ഒറ്റപ്പെടുത്തി. ഗവർണറെയോ രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്പോൾ വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഗതികേടിന്റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
നിലമ്പൂർ: ഭരണനേട്ടമില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംഎൽഎയുമായ രമേശ് ചെന്നിത്തല. നിലമ്പൂർ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒന്‍പത് വർഷത്തെ ഭരണനേട്ടങ്ങളൊന്നും പറയാൻ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പച്ചയായ വർഗീയത പറയുകയാണ്. ഇത് ആപത്കരമാണ്. നിമ്പൂരിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ യോഗങ്ങളിൽ കണ്ട വലിയ ജനക്കൂട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഇതിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാനോ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സംസ്ഥാനത്തേക്കുള്ള വരവ് തടയാനോ സർക്കാരിനു കഴിയുന്നില്ല.
ജമാഅത്തെ ഇസ്ലാമി കേന്ദ്രതലത്തിൽ ബിജെപിയെ എതിർക്കുന്ന പാർട്ടിയാണ്. അതിനാൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര പാർട്ടിയാണെന്നത് എം.വി. ഗോവിന്ദന്റെ നിലപാടാണ്. ഈ അഭിപ്രായം യുഡിഎഫിനില്ല.
പിഡിപി മർദിതരുടെ പാർട്ടിയാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാടുകൾ മാറ്റിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരുടെ നിലപാടുകൾ വിശദീകരിക്കേണ്ടത് താൻ അല്ലെന്നായിരുന്നു മറുപടി.
വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിൽ യുഡിഎഫിൽ അഭിപ്രായഭിന്നതയില്ല. പി.വി. അൻവറിന്റെ റോഡ് ഷോയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായല്ലോ എന്ന ചോദ്യത്തിന്, നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്നായിരുന്നു മറുപടി. പന്തളം സുധാകരൻ, ജയതിലക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.